ആമയുടെയും മുയലിന്റെയും പന്തയത്തിന്റെ കഥ നാം എത്ര തവണ കേട്ടിരിക്കുന്നു. വലിയ ഗുണപാഠമുള്ള കഥയായിരുന്നു അത്.
എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് മറ്റൊരു സൗഹൃദ ചിത്രമാണ്.
ആമയുടെ പുറത്ത് യാത്ര ചെയ്യുന്ന തവളയുടെ ചിത്രം കൗതുകമാകുന്നു. ഫോട്ടോഗ്രാഫറായ യാൻ ഹിദായത്താണ് ചിത്രം പകർത്തിയത്.
ഇന്തോനേഷ്യയിൽ നിന്നാണ് ചിത്രം പകർത്തിയതെന്ന് യാൻ ഹിദായത്ത് പറയുന്നു.
ആമയുടെ ചെറിയ വേഗം ആസ്വദിച്ചാണ് തവളയുടെ യാത്ര. ആമയും തവളയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ തെളിവാണിതെന്നാണ് യാൻ പറയുന്നത്.
ഇരുവരുടെയും യാത്രം ഒന്‍പതടി അകലെ നിന്നാണ് പകർത്തിയത്. നിക്കോൺ 105 F2.6 Vr മൈക്രോ ലെൻസ് ഉപയോഗിച്ച് നിക്കോൺ ഡി90 കാമറയിലാണ് ചിത്രം പകർത്തിയതെന്ന് യാൻ പറഞ്ഞു.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.