രണ്ടാം തലമുറ അമേസിനെ ഇന്ത്യൻ നിരത്തുകളിലെത്തിക്കാൻ ഹോണ്ട അവസാനഘട്ട പ്രവർത്തനങ്ങളിലേക്കു കടന്നുകഴിഞ്ഞു. ഏപ്രിലിൽ അടിമുടി മാറ്റങ്ങളുമായി പുതിയ അവതാരം വിപണിയിലെത്തും. പുതിയ പ്ലാറ്റ്ഫോമിൽ പിറവി നല്കി കഴിഞ്ഞുപോയ ഓട്ടോ എക്സ്പോയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട അവതരിപ്പിച്ച അമേസിന് വാഹനപ്രേമികളുടെ മനസ് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പത്താം തലമുറ അക്കോർഡിൽനിന്നു അല്പസ്വല്പം ഡിസൈനുകൾ അമേസിലേക്ക് കടമെടുത്തിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ബോണറ്റും ഹെഡ്ലാന്പിലേക്കു കയറിയ വീതിയേറിയ ഗ്രില്ലും വശങ്ങളിൽ പിന്നിലേക്കു നീളുന്ന കാരക്ടർ ലൈനും പഴയ അമേസിൽനിന്നു പുതിയതിനെ വ്യത്യസ്തമാക്കുന്നു.
പുതിയ പ്ലാറ്റ്ഫോം
ബ്രയോ, അമേസ്, മൊബീലിയോ, ബിആർവി എന്നീ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ അമേസിനു നല്‍കിയിരിക്കുന്നത്. 2010 ഓട്ടോ എക്സ്പോയിൽ ഹോണ്ട അവതരിപ്പിച്ച ഹോണ്ട ന്യൂ സ്മോൾ കണ്‍സപ്റ്റിന്റെ ഭാഗമായുള്ളതാണ് ഈ പ്ലാറ്റ്ഫോം. 2011ൽ ബയോയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്.
പുതിയ മുഖം
സിവിക്, അക്കോർഡ്, സിറ്റി എന്നീ മോഡലുകളിലേതുപോലെ ഹെഡ്ലാന്പും ഗ്രില്ലും ക്രോം ആവരണത്തോടു ചേർത്തിരിക്കുന്നു. കൂടാതെ ബംബറിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്.
ടെയിൽ ലാന്പുകൾ അക്കോർഡിൽനിന്ന്
അക്കോർഡിനു നല്‍കിയിരിക്കുന്ന സി ഷേപ്ഡ് ടെയിൽ ലാന്പുകളാണ് പുതിയ അമേസിന്.
കാബിനും പുതിയത്
പിയാനോ ബ്ലാക്ക് ഹൈലൈറ്റുകളോടുകൂടിയ ഡുവൽ ടോണ്‍ ബ്ലാക്ക് ആൻഡ് ബീഗ് തീമിലാണ് കാബിൻ. സ്റ്റിയറിംഗ് വീൽ പുതിയത്. ആദ്യമായി ക്രൂയിസ് കണ്ട്രോൾ അമേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സെഗ്മെന്റിൽ ക്രൂയിസ് കണ്ട്രോൾ ഉള്ള മറ്റൊരു മോഡൽ ഫോക്സ്വാഗണ് അമിയോയാണ്.
7-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
സിറ്റിയിലും ഡബ്ല്യുആർവിയിലുമുള്ള 7-ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കടമെടുത്തിരിക്കുന്നു. അൻഡ്രോയ്ഡ് ഓട്ടോ സപ്പോർട്ട് ചെയ്യും.
എൻജിനുകളിലും പ്രത്യേകത
മുൻ മോഡലിലെ 1.2 ലിറ്റർ പെട്രോൾ 1.5 ലിറ്റർ ഡീസൽ എൻജിനുകൾ പുതിയ മോഡലിൽ നിലനിർത്തിയിട്ടുണ്ട്. കൂടാതെ സിവിടി (കണ്ടിന്യൂസ് വേര്യബിൾ ട്രാൻസ്മിഷൻ) ഡീസൽ എൻജിനിൽ ഹോണ്ട അവതരിപ്പിക്കുന്ന ആദ്യവാഹനം എന്ന പ്രത്യേകതയുമുണ്ട്. മുന്‍പ് പെട്രോൾ എൻജിനിൽ മാത്രമായിരുന്നു സിവിടി ഗിയർബോക്സ് നല്‍കിയിരുന്നത്.
സുരക്ഷ
ഡുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് എന്നി സ്റ്റാൻഡാർഡ് മോഡൽ മുതൽ.
വലിയ വീലുകൾ
14 ഇഞ്ച് വീലുകളിൽനിന്ന് 15 ഇഞ്ചിലേക്ക്.
ഓപ്ഷണലായി ലിപ് സ്പോയിലർ
ഡിക്കി ലിഡിനു മുകളിലായി ലിപ് സ്പോയിലർ നല്കിയിരിക്കുന്നു. വിഷ്വൽ എഫക്ടിനു പ്രാധാന്യം നല്‍കിക്കൊണ്ട് ചേർത്തിരിക്കുന്ന സ്പോയിലർ ഓപ്ഷണലാണ്.
വില: 6-8 ലക്ഷം രൂപ.
ഓട്ടോസ്പോട്ട്/ ഐബി