തമിഴ്നാട്ടില്‍ ചെന്ന് തമിഴന്മാരോട് വഴക്കുണ്ടാക്കിയ ശേഷം നിന്റെയൊക്കെ കളി ഈ തമിഴ്നാട്ടിലല്ലേ നടക്കു. നീയൊക്കെ അങ്ങ് ഇന്ത്യയിലോട്ടുവാടാ കാണിച്ചു തരാം എന്ന് കൊച്ചിന് ഹനീഫയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട് പാണ്ടിപ്പട എന്ന സിനിമയില്‍. ഇത്തരത്തില്‍ സ്വന്തം രാജ്യമേതെന്നോ സംസ്ഥാനമേതൊന്നോ തലസ്ഥാനമേതൊന്നോ ഒന്നും അറിയാത്തവരുമുണ്ട് നമ്മുടെയൊക്കെ നാട്ടില്‍ എന്ന് സ്പഷ്ടമാക്കുന്ന ഒരു സീനായിരുന്നു അത്.
എന്നാല്‍ ഈ സ്ഥിതിക്ക് നേര്‍വിപരീതമായി ലോകത്തെ അമ്പത് രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ മണിമണിപോലെ പറയുന്ന ഒരു കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. ആനവ് ജയകര്‍ എന്ന ഈ കുട്ടിയുടെ പ്രായമാണ് അതിശകരം. വെറും പതിനേഴ് മാസം. അതായത് വെറും ഒന്നര വയസ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയിലാണ് ഈ കൊച്ചുമിടുക്കന്റെ ഉത്തരം. വളര്‍ന്നു വരുമ്പോള്‍ ഇവന് ആരാകും എന്നതാണ് വീഡിയോ കാണുന്നവര്‍ ഉന്നയിക്കുന്ന സംശയം.