കൊച്ചി: അടുത്തയിടെ റിലീസ് ചെയ്ത മലയാള സിനിമകളായ പട, നാരദന്, വെയില് എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തിയതികള്‍ പ്രഖ്യാപിച്ച് മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ.
ടോവിനോ തോമസ് നായകനായ ആഷിക് അബു ചിത്രം നാരദന്, ഷെയ്ന് നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് ഒരുക്കിയ വെയില്, ജോജു ജോര്‍ജ്, വിനായകന്, കുഞ്ചാക്കോ ബോബന്, ദിലീഷ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. ഒരുക്കിയ പട എന്നിവയുടെ റിലീസ് തീയതികളാണ് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന് നായകനാകുന്ന പടയുടെ സ്ട്രീമിംഗ് മാർച്ച് 30ന് ആരംഭിക്കും. ഏപ്രില്‍ എട്ടി നാണ് ആഷിക് അബുവിന്റെ നാരദന് സ്ട്രീമിംഗ് നടക്കും.
ഏപ്രില്‍ 15ന് ആണ് ഷെയ്ന് നിഗ ത്തിന്റെ വെയില് സ്ട്രീമിംഗ് തുടങ്ങുക. തിയറ്ററുകളില്‍ ഫെബ്രുവരി 25ന് എത്തിയ ചിത്രമാണിത്.