ആമസോണ്‍ കാടിനുള്ളിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം എത്തിയത് എങ്ങനയെന്ന് അറിയാതെ അമ്പരന്ന് ശാസ്ത്രലോകം. ബ്രസീലിലെ ദ്വീപായ മരാജോയിലാണ് 36 അടി നീളമുള്ള ഭീമൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയിൽ നിന്നും 15 മീറ്റർ മാറിയാണ് ഈ സ്ഥലം.
ഏകദേശം ഒരു വയസ് മാത്രം പ്രായം തോന്നിക്കുന്ന തിമിംഗലം, വേലിയേറ്റ സമയത്ത് ഉയർന്ന് വലിയ തിരമാലയിൽപ്പെട്ട് ഇവിടെ എത്തിപ്പെട്ടതാകാമെന്നാണ് ശാസ്ത്രഞ്ജരുടെ നിഗമനം.
തിമിംഗലത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജർ ഇപ്പോൾ.