കൊച്ചി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ ലോക്കൽ ഫൈൻഡ്സ് (local finds) എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഇതിലൂടെ ആമസോണിലെ വ്യാപാരികൾക്ക് പ്രാദേശികമായി നിർമിക്കുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ സാധിക്കും. പ്രാദേശികമായുള്ള ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ സാധിക്കുമെന്നതും ഇതിലൂടെ വരുമാനം വർധിക്കുമെന്നുള്ളതും ലോക്കൽ ഫൈൻഡ്സ് പദ്ധതിയുടെ പ്രത്യേകതയാണ്.
മൊബൈൽ, കംപ്യൂട്ടർ ഉത്പന്നങ്ങൾ, ഫാഷൻ, അടുക്കള വീട്ടുപകരണങ്ങൾ, ആരോഗ്യ, സൗന്ദര്യ വസ്തുക്കൾ, കായിക ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ എന്നു തുടങ്ങി പ്രാദേശികമായി നിർമിക്കുന്ന ഉത്പന്നങ്ങൾ ഇതിലൂടെ വിറ്റഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.Amazon.in/local finds.