മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ദാതാവ് ഇ-കൊമേഴ്സ് വന്പൻ ആമസോണ്‍ ആണെന്നു സർവേ റിപ്പോർട്ട്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൻഡ്സ്റ്റഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് തയാറാക്കിയ റാങ്കിംഗിൽ ആണ് ആമസോൺ ഒന്നാമതെത്തിയത്.
മൈക്രോസോഫ്റ്റ് ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. മൂന്നാമത് സോണി ഇന്ത്യയാണ്. മെഴ്സിഡസ് ബെൻസ്, ഐബിഎം, ലാർസെൻ ആൻഡ് ടർബോ, നെസ്ലെ, ഇൻഫോസിസ്, സാംസംഗ്, ഡെൽ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് കന്പനികൾ.
തൊഴിലാളികളുടെ വേതനം, മറ്റു ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷ, തൊഴിൽ പരിസരം തുടങ്ങിയവ പരിഗണിച്ചാണ് കന്പനികളുടെ റാങ്കിംഗ് നിശ്ചയിച്ചത്. സർവേയിൽ പങ്കെടുത്ത 55 ശതമാനം ആളുകളും ബഹുരാഷ്ട്ര കന്പനികളിൽ ജോലി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.