കൊച്ചി: പ്രമുഖ ഓണ്‍ലൈൻ ഫാഷൻ വിപണിയായ ആമസോണ്‍ ഫാഷൻ അക്ഷയതൃതീയ പ്രമാണിച്ച് ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 14 മുതൽ 18 വരെ ആകും ആനുകൂല്യങ്ങൾ ലഭ്യമാകുക. 70ൽപ്പരം പ്രമുഖ ജ്വല്ലറി ബ്രാൻഡുകളുടെ 30,000 നൂതന സ്റ്റൈലുകളിലുള്ള ആഭരണങ്ങൾ ആമസോണ്‍ വഴി സ്വന്തമാക്കാം. മാത്രമല്ല, സ്വർണനാണയങ്ങളുടെ വൻ ശേഖരവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.
നൂതന ഡിസൈനിലുള്ള ലോക്കറ്റുകൾ, കമ്മലുകൾ, 22 കാരറ്റ് വളകൾ, മൂക്കുത്തികൾ, മാലകൾ, ടുഷി നെക്ലെസുകൾ, ഡയമണ്ട് ആഭരണങ്ങൾ, സ്വർണനാണയങ്ങൾ തുടങ്ങിയവയും ഇളവുകളോടെ സ്വന്തമാക്കാം.
ജോയ് ആലുക്കാസ്, മലബാർ ഗോൾഡ്, കല്യാണ്‍ ജ്വല്ലേഴ്സ്, തനിഷ്ക് തുടങ്ങിയ ബ്രാൻഡുകളുടെ ആഭരണങ്ങൾക്ക് 50 ശതമാനം ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണനാണയങ്ങൾക്ക് 15 ശതമാനം ഇളവുകളും ലഭ്യമാകും.
സ്വർണത്തിനു സ്വർണം ഓഫർ വില്പനയിൽ പങ്കാളികളാകുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 10 ഗ്രാം സ്വർണനാണയവും സമ്മാനമായി നേടാം. പതിനായിരം രൂപയിൽ കൂടുതൽ പർച്ചേസ് ചെയ്യുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണം, വെള്ളി നാണയങ്ങൾ, ഡയമണ്ട് ലോക്കറ്റുകൾ തുടങ്ങിയവയും നേടാനുള്ള അവസരമുണ്ട്.
ആഭരണങ്ങൾ രണ്ടു മുതൽ നാലു ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യുന്നതിന് ആമസോണ്‍ സുരക്ഷിതമായ ലോജിസ്റ്റിക്സ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആമസോൺ അറിയിച്ചു.