കൊച്ചി: രാജ്യത്തുടനീളമുള്ള വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉത്പന്നങ്ങൾ വിപണി വഴി വിറ്റഴിക്കാൻ പ്രാപ്തരാക്കുന്നതിനുമായി ആമസോൺ “ആമസോൺ സഹേലി’ എന്ന പുതിയ പദ്ധതി പുറത്തിറക്കി. വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സംഘടനകളുമായി സഹകരിച്ചാണ് ഈ പദ്ധതി.
നിലവിൽ സെൽഫ് എംപ്ലോയ്ഡ് വുമൺസ് അസോസിയേഷൻ, ഇമ്പൾസ് സോഷ്യൽ എന്റർപ്രൈസസ് എന്നിവയാണ് ആമസോൺ ഇന്ത്യയുടെ പങ്കാളിത്ത സംഘടനകൾ.വിശദ വിവരങ്ങൾക്ക് www.amazone.in/saheli യിൽ ലോഗിൻ ചെയ്യുക.