കൊച്ചി: വന്പൻ ഓഫറുകളുമായി ആമസോണ്‍ ഫാഷൻ ഏറ്റവും പുതിയ സീസണ് സെയിൽ പ്രഖ്യാപിച്ചു. ഇന്നു മുതൽ ഞായറാഴ്ച വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന സീസണ് സെയിലിൽ 500ൽപ്പരം ലോകോത്തര ബ്രാൻഡുകളുടെ 20 ലക്ഷത്തിലധികം സ്റ്റൈലുകളിലുള്ള ഉത്പന്നങ്ങൾ 50 ശതമാനം മുതൽ 80 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
പ്യൂമ, ന്യൂ ബാലൻസ്, റെഡ് ടേപ്പ്, സ്പാർക്സ്, യുഎസ് പോളോ, ഗാപ്, ലിവൈസ്, ഫാസ്റ്റ് ട്രാക്ക്, അമേരിക്കൻ ടൂറിസ്റ്റർ, ബിബാ തുടങ്ങിയവയുടെ വസ്ത്രങ്ങൾ, വാച്ചുകൾ ആഭരണങ്ങൾ, ഷൂകൾ, സ്പോർട്സ് വെയറുകൾ, ഹാൻഡ് ബാഗുകൾ, വാലറ്റുകൾ, സണ്‍ഗ്ലാസുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ആനുകൂല്യം ലഭ്യമാകും.
ആമസോണ്‍ പേ ഉപയോഗിക്കുന്പോൾ 15 ശതമാനം ക്യാഷ്ബാക്ക്, ഐസിഐസിഐ ബാങ്ക് കാർഡുകളിൽ കുറഞ്ഞത് 1500 രൂപയ്ക്കു പർച്ചേസ് ചെയ്യുന്പോൾ 15 ശതമാനം ഇളവുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.