മുംബൈ: ബിസിസിഐയുടെ അമ്പയര്‍ പാനലില്‍ പുതിയതായി 17 പേരെക്കൂടി ഉൾപ്പെടുത്തി. 2019-2020 സീസണിലേക്കാണ് പുതിയ അമ്പയർമാര ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ 17 പേർകൂടി ചേരുമ്പോൾ ബിസിസിഐയുടെ അമ്പയർമാരുടെ പാനലില്‍ 71 മാച്ച് റഫറിമാര്‍ക്കൊപ്പം 126 പേരാകും.
ഓഗസ്റ്റ് ആറു മുതല്‍ 26 വരെ നാഗ്പുരിലെ നാഷണല്‍ അക്കാഡമി ഫോര്‍ അമ്പയേഴ്സില് വച്ച് ബിസിസിഐ പ്രീ സീസണ് വര്‍ക്ഷോപ് നടത്തിയിരുന്നു. ഐസിസി അമ്പയര്‍മാരെ പഠിപ്പിക്കുന്ന ഡെനിസ് ബേണ്‍സിന്റെ കീഴിലായിരുന്നു വര്‍ക് ഷോപ്പ്.
എസ്.രവി, അനിൽ ചൗധരി, സി.ഷംസുദ്ദീൻ, നിതിൻ മേനോൻ തുടങ്ങി നിരവധി പുതിയ അമ്പയർമാർ വർക്ഷോപ്പിൽ പങ്കെടുത്തിരുന്നു.