ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിന്റെ ഗോപുരത്തിലും ചുറ്റുമതിൽ, പടിക്കെട്ടുകൾ എന്നിവിടങ്ങളിൽ പേരെഴുതിയ സംഭവത്തിൽ പങ്കില്ലെന്ന് സിപിഎം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്ര ഉദേശക സമിതി പോലീസിനെ വിവരം അറിയിക്കുകയും ചെങ്ങന്നൂർ സിഐ എം.ദിലീപ് ഖാന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.
സംഭവം കരുതിക്കൂട്ടി അക്രമം ഉണ്ടാക്കുവാനായി ചെയ്തതാണെന്നും ഇതിനു പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നുമാണ് പോലീസിന്റെ നിഗമനം. എന്നാൽ സംഭവവുമായി സിപിഎമ്മിനോ വർഗബഹുജന സംഘടനകൾക്കോ ബന്ധമിലെന്ന് ചെങ്ങന്നൂർ ഏരിയകമ്മറ്റി, തിരുവൻവണ്ടൂർ ലോക്കൽ കമ്മറ്റി എന്നിവ അറിയിച്ചു. പ്രദേശത്ത് പാർട്ടിയ്ക്കുണ്ടായ മുന്നേറ്റം തടയാൻ ആർഎസ്എസ് നടത്തിയതാണ് ചുവരെഴുത്തെന്നും അവർ ആരോപിച്ചു.