മണലൂർ: അന്പലപ്രാവുകൾ തൂങ്ങി നിന്ന് ചത്ത് വീഴുന്നു. മണലൂർ സെന്റ്.ഇഗ്നേഷ്യസ് പള്ളി, വൈദിക മന്ദിരം, പാരിഷ്ഹാൾ, സ്കൂൾ എന്നിവയുടെ മുകളിൽ ഏറെ വർഷങ്ങളായി തന്പടിച്ച ആയിരക്കണക്കിന് അന്പലപ്രാവുകൾക്കാണ് രോഗബാധ. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന പ്രാവുകൾ തൂങ്ങി നിന്ന് ക്രമേണ ചാവുകയാണ്.
ചില പ്രാവുകൾ താഴേക്ക് ചത്ത് വീഴുകയാണ്. വിവരമറിഞ്ഞ് മണലൂർ ഗവ.വെറ്റിനറി ഡോക്ടർ രേഖ.പി.രാഘവൻ, മണലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ചത്ത് വീണ രണ്ടു പ്രാവുകളെ മണലൂർ ഗവ.വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
സാന്പിൾ തൃശൂരിലെ വെറ്ററിനറി ചീഫ് ലാന്പിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട ്. പരിശോധന ഫലം ലഭിച്ചാലേ രോഗകാരണം കൃത്യമായി പറയാനാകൂവെന്ന് ഡോ. രേഖ പറഞ്ഞു. കോഴികൾക്കും മറ്റും വരുന്ന ഒരു തരം ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ പക്ഷിപ്പനി ഭീതി വേണ്ടെ ന്നും ഡോ. രേഖ.പി.രാഘവൻ പറഞ്ഞു.
എന്നാൽ കെട്ടിടങ്ങളിലെ മുകളിലുള്ള ആയിരക്കണക്കിന് പ്രാവുകൾക്ക് പ്രതിരോധ മരുന്ന് നൽകുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടക്കാണിക്കപ്പെടുന്നു.