അന്പലപ്പുഴ: പഞ്ചായത്ത് അധികൃതർ ഉപേക്ഷിച്ചുപോയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ്ഏറ്റുവാങ്ങി. കഴിഞ്ഞ 13 ന് ബുധനൂർ കൊറ്റമേൽ പാലത്തിനുസമീപം അച്ചൻകോവിൽ ആറ്റിൽനിന്ന് പോലീസ് കണ്ടെടുത്ത മൃതദേഹമാണ് മാവേലിക്കര ഭരണിക്കാവ് ഓലകെട്ടിയന്പലം പുത്തൻതറയിൽ തന്പി കുഞ്ഞി(62)ന്േറതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങിയത്.
തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. കടകളിൽ തേയില വിൽപന നടത്തിവരുകയായിരുന്ന തന്പിക്കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ കഴിഞ്ഞ 13 ന് കുറത്തികാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ അജ്ഞാത മൃതദേഹത്തെ പഞ്ചായത്ത് അധികൃതർ അവഹേളിച്ചതായി ദീപികയിൽ വന്ന വാർത്തയെത്തുടർന്ന് തന്പിക്കുഞ്ഞിെൻറ ബന്ധുക്കളെ പോലീസ് വിവരമറിയിക്കുകയായിരുന്നു.
മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൂടാതെ അപകടത്തിൽ പരിക്കേറ്റ തന്പിക്കുഞ്ഞിെൻറ വലതുകാലിൽ കന്പി ഇട്ടിരുന്നു.
ഇതും വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് തന്പിക്കുഞ്ഞാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനൂർ പഞ്ചായത്ത് അധികൃതർ ഏറ്റെടുക്കാതെ മുങ്ങിയത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
മറവുചെയ്യാനെത്തിയ പഞ്ചായത്ത് ജീവനക്കാരൻ മൃതദേഹം അടക്കം ചെയ്യാതെ മുങ്ങി. മോർച്ചറിക്ക് മുന്നിൽ മൃതദേഹവും കാത്ത് പോലീസുകാരൻ മണിക്കൂറോളം കാവൽ നിന്നതിനുശേഷം ആർഎംഒ യുടെ അനുമതി വാങ്ങി വീണ്ടും ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു.