അന്പലപ്പുഴ: മദ്യപിച്ചെത്തിയ മാതൃസഹോദരന്റെ മർദനത്തിൽ പതിനെട്ടുകാരിക്ക് പരിക്കേറ്റു. അന്പലപ്പുഴ തെക്ക് പഞ്ചായത്ത് കോന്ന കിഴക്കേ കന്യകയിൽ അഞ്ജലിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം .
മദ്യപിച്ചെത്തിയ അഞ്ജലിയുടെ മാതൃസഹോദരൻ ഗോപകുമാർ അപ്പൂപ്പനെയും അമ്മൂമ്മയേയും മർദിക്കുന്നത് കണ്ട് തടയാനെത്തിയ അഞ്ജലിയുടെ കഴുത്തിൽപ്പിടിച്ച് മർദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് ഗോപകുമാർ പിന്മാറിയത്. പരിക്കേറ്റ അഞ്ജലിയെ അയൽവാസികൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിജയകൃഷ്ണൻ ആനയുടെ ഒന്നാം പാപ്പാനാണ് ഗോപകുമാർ. മർദനത്തിൽ ഗോപകുമാറിന്റെ അച്ഛൻ ഗോപാലകൃഷ്ണൻ (73), അമ്മ നിർമലാദേവി (63) എന്നിവർക്കു പരിക്കേറ്റു. അന്പലപ്പുഴ ഗവ. കോളജിലെ രണ്ടാം വർഷം ബികോം വിദ്യാർഥിനിയാണ് അഞ്ജലി.