വീർപ്പുമുട്ടി ഗോക്കൾ;അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഗോ​ശാ​ല​യു​ടെ വി​ക​സ​നം വ​ഴി​മി; ദേ​വ​സ്വം ബോ​ർ​ഡിനെതിരേ ഭക്തർ


അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗോ​ശാ​ല​യു​ടെ വി​ക​സ​നം വ​ഴി​മു​ട്ടു​ന്നു. ഗോ​ക്ക​ൾ വീ​ർ​പ്പു​മു​ട്ടു​ന്നു. മൂ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 62 കാ​ലി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 12 മൂ​രി​ക​ളും ക​റ​വ​യു​ള്ള 15 ഗോ​ക്ക​ളു​മു​ണ്ട്. അ​പൂ​ർ​വ​യി​നം ഗി​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഗോ​ശാ​ല​യി​ലു​ണ്ട്.

എ​ന്നാ​ൽ ഇ​വ​യെ ശ​രി​യാ​യി സം​ര​ക്ഷി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​ക്ഷേ​പം. ഗോ​ശാ​ല വി​ക​സ​നം സം​ബ​ന്ധി​ച്ച കേ​സ് ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഏ​താ​നും വ​ർ​ഷം മു​ന്പ് ദേ​വ​സ്വം ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​ആ​ർ.​രാ​മ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഗോ​ശാ​ല വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

എ​ന്നാ​ൽ ഇ​തി​ന്‍റെ വി​ക​സ​നം ഇ​പ്പോ​ഴും ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 30ല​ധി​കം ഗോ​ക്ക​ൾ​ക്ക് പാ​ർ​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ലും ഇ​പ്പോ​ഴി​ല്ല. ഗോ​ക്ക​ളെ പ​രി​ച​രി​ക്കാ​നാ​യി നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യും ഇ​വി​ടെ​യു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി ഗോ​ശാ​ല വി​ക​സി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം ദു​ര​ന്ത​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഭ​ക്ത​ർ​ക്കു​ള്ള​ത്.

Related posts