അമ്പലപ്പുഴ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന വിവാദ സംഭവങ്ങളുടെ അന്വേഷണങ്ങൾ എല്ലാം പ്രഹസനങ്ങൾ ആകുന്നു. മുത്തുക്കുടയിലെ സ്വർണ്ണം നഷ്ടപ്പെട്ട സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
എന്നാൽ അവസാനം തേഞ്ഞുതീർന്നെന്നായിരുന്നു ഒടുവിലെ കണ്ടെത്തൽ. വിശേഷദിവസങ്ങളിൽ മാത്രം സ്ട്രോങ് മുറിയിൽ നിന്നും പുറത്തെടുക്കാറുള്ള സ്വർണ്ണ മുത്തുക്കുടയുടെ പിടിയിലെ സ്വർണ്ണപാളിയാണ് കാണാതായത്.
പുറംലോകം അറിയാതിരിക്കാൻ പിടിപട്ടുകൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. യാദൃശ്ചികമായി ഇതഴിച്ചപ്പോഴാണ് പിടിയിലെ സ്വർണ്ണം നഷ്ടപ്പെട്ടത് അറിയുന്നത്.
രത്നങ്ങൾ പതിപ്പിച്ച പതക്കം നഷ്ടപ്പെട്ടതാണ് പിന്നീട് ഏറെ കോളിക്കമായത്. വിശേഷദിവസങ്ങളിൽ ഭഗവാന് ചാർത്താനുള്ള പതക്കം കാണാനില്ലെന്ന് പറഞ്ഞിട്ടും അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പരാതി നൽകാൻപോലും തയ്യാറായില്ല.
ഉപദേശകസമിതി മുൻ പ്രസിഡൻറ് കൂടിയായ സുഭാഷ് പരാതിപ്പെട്ടതോടെയാണ് ഇത് പുറംലോകം അറിയുന്നത്.
ദിവസങ്ങൾക്ക് ശേഷം ഇത് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും രൂപമാറ്റം വരുത്തിയ നിലയിൽ തിരിച്ചുകിട്ടിയെങ്കിലും അന്വക്ഷണം ഒരു അന്തേവാസിയിൽ ഒതുങ്ങി.
കേസിന്റെ നടപടി പൂർത്തിയാങ്കിലും പതക്കം നിലവിൽ കോടതി സൂക്ഷിച്ചിരിക്കുകയാണ്. വിലയേറിയ പതക്കം തിരികെ വാങ്ങാനുള്ള നടപടി സ്വീകരിക്കാൻപോലും ആരും തയ്യാറായിട്ടില്ല. ഗോശാലയിലെ പശുക്കളോടും ദേവസ്വം അധികൃതർ ക്രൂതരകാട്ടിയിരുന്നു.
പശുക്കൾ ഭക്ഷണം കിട്ടാതെയും മതിയായ ചികിത്സ ലഭിക്കാതെയും ചത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭക്തരുടെ പ്രതിഷേധം ശക്തമായതോടെയാണ് അതിനൊരുമാറ്റം വന്നത്.ഗജരാജൻ വിജയകൃഷ്ണൻ ചെരിയാനുണ്ടായ സംഭവത്തിലും ഭക്തരുടെ പ്രതിഷേധം ശക്തമാണ്.
ക്രൂരമർദ്ദനം ഏറ്റതാണ് ഗജരാജൻ ചെരിയാൻ കാരണമെന്നാണ് ഭക്തർ ആരോപിക്കുന്നത്. ദേഹത്തെ മുറിവ്പാടുകളും കാലിലെ നീർവീക്കവും ആരോപണം ശരിവെക്കുന്നതാകാം. പ്രതിഷേധം ശക്തമായതോടെ പാപ്പാൻമാരെയും ഡെപ്യൂട്ടി കമ്മീഷണറെയും സസ്പെൻഡ് ചെയ്തെങ്കിലും ഇതിന്റെ അന്വേഷണവും വഴിമുട്ടാനാണ് സാദ്ധ്യത.
https://www.rashtradeepika.com/tag/ambalapuzha-ornament-robbery/ (അനുബന്ധ വാർത്തകൾ)