കൽപ്പറ്റ: അന്പലവയലിൽ മർദ്ദനത്തിനിരയായ തമിഴ് യുവതിയെ പോലീസ് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന.
യുവതിയുമായി ഫോണിൽ സംസാരിച്ചതിൽ യുവതിയേയും സുഹൃത്തിനെയും സജീവാനന്ദൻ ലോഡ്ജിൽ ചെന്നു ശല്യപ്പെടുത്തിയതായും ഇരുവരും എതിർത്തപ്പോൾ പകയോടെ പിന്തുടർന്ന് അക്രമിച്ചതായും യുവതി പോലീസിനോട് പറഞ്ഞതായാണ് സൂചന.
യുവതി തമിഴ്നാട് കോയന്പത്തൂർ സ്വദേശിയാണെന്നും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുമെന്നുമാണ് കരുതുന്നത്.