കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലരിക്കലില്‍ ആമ്പല്‍ ഫെസ്റ്റ് കളക്ടർ നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധനം.
പ്രദേശം ഉൾപ്പെടുന്ന തിരുവാർപ്പ് പഞ്ചായത്തിലെ 13–ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന റിപ്പോർട്ടിനെ തുടർന്നാണു നടപടി.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ആമ്പല്‍ പൂവിടുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷിയുടെ ഇടവേളയിലാണ് ആമ്പല്‍ ഫെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആമ്പല്‍ ഫെസ്റ്റ് നടത്തിയിരുന്നില്ല.