ഒരു രാജ്യത്തിനകത്തും പുറത്തും പോലും വലിയ രീതിയില്‍ ചര്‍ച്ചയായതും ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും പിന്തുടര്‍ന്നതുമായ ഒരു വിവാഹമാണ് 2018 ഡിസംബര്‍ 12 ന് നടന്ന ഇഷ അംബാനി, ആനന്ദ് പിരമാല്‍ ദമ്പതികളുടേത്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും ഇഷ അംബാനിയുടെയും മകളുടെ വിവാഹം.
വിവാഹത്തിനുശേഷം ഇപ്പോഴിതാ ഇഷ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെയും സഹോദരന്റെയും ജനനത്തെക്കുറിച്ചും അതിന് മുമ്പും പിമ്പും തങ്ങളുടെ മാതാപിതാക്കള്‍ അനുഭവിച്ച് മാനസികാവസ്ഥയെക്കുറിച്ചുമാണ് ഇഷ വിവരിക്കുന്നത്.
അച്ഛനമ്മമാരുടെ ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫിലൂടെയാണ് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍: കൃത്രിമമായി അണ്ഡവും ബീജവും സംയോജിപ്പിക്കുന്ന പ്രക്രിയ) തന്റെയും ആകാശിന്റെയും ജനനമെന്ന വെളിപ്പെടുത്തലാണ് ഇഷ പ്രധാനമായും നടത്തിയിരിക്കുന്നത്. ഇരട്ടക്കുട്ടികളുണ്ടായതോടെ അമ്മ ഫുള്‍ടൈം വീട്ടമ്മയായി മാറിയെന്നും വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇഷ പറയുന്നു.
ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എന്നെയും ആകാശിനെയും ലഭിച്ചപ്പോള്‍. അമ്മ ഫുള്‍ടൈം വീട്ടമ്മയായി മാറി. പിന്നീട് ഞങ്ങള്‍ക്ക് അഞ്ചു വയസ്സായപ്പോഴാണ് ജോലിത്തിരക്കിലേക്ക് അമ്മ മടങ്ങിയത്. പക്ഷേ അമ്മ ഇപ്പോഴും ഒരു ടൈഗര്‍ മോം തന്നെയാണ്. ഞാനും അമ്മയും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനായി ഇരുവരും വിളിക്കുന്നത് അച്ഛനെയാണ്. അമ്മ വളരെ കര്‍ക്കശക്കാരിയാണ്.
സ്‌കൂള്‍ ബങ്ക് ചെയ്യുന്ന കാര്യം പറഞ്ഞാല്‍ അച്ഛന്‍ അതിനെ വലിയൊരു കാര്യമായെടുക്കില്ല. പക്ഷേ അമ്മ അങ്ങനെയല്ല. ഞങ്ങള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ, നന്നായി പഠിക്കുന്നുണ്ടോ, വിനോദത്തിനായി ആവശ്യത്തിനു സമയം കിട്ടുന്നുണ്ടോ എന്നെല്ലാം കൃത്യമായി ശ്രദ്ധിക്കും. ഞങ്ങളെ നന്നായി വളര്‍ത്തിയതില്‍ അച്ഛന്റെ മാതാപിതാക്കള്‍ക്കും അമ്മയുടെ മാതാപിതാക്കള്‍ക്കും ഒരുപോലെ പങ്കുണ്ട്”.- ഇഷ പറയുന്നു.
അച്ഛന്റെ കഠിനാധ്വാനത്തെക്കുറിച്ചും മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളെക്കുറിച്ചും ഇഷ പറഞ്ഞു. ‘അച്ഛനും അമ്മയും വളരെ തിരക്കുള്ളവരാണ് എങ്കിലും അവര്‍ ഞങ്ങളോടുള്ള ഉത്തരവാദിത്തങ്ങളില്‍ ഒരിക്കലും വീഴ്ചവരുത്തിയിട്ടില്ല.
1991ലാണ് ഞാന്‍ ജനിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടായ സമയം. ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള സമയം. ഇന്ത്യന്‍ കമ്പനികള്‍ ഗ്ലോബല്‍ സ്‌കെയിലിനെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങിയ സമയം. ഇന്ന് കാണുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ പിറവിക്കു വേണ്ടി അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നത് ഞാനെന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്.
നീണ്ട മണിക്കൂറുകള്‍ കഷ്ടപ്പെടുമ്പോഴും ഞങ്ങള്‍ക്ക് അച്ഛനെ ആവശ്യമുള്ള സമയത്തൊക്കെയും അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അച്ഛനമ്മമാര്‍ വളര്‍ന്ന സാഹചര്യം, അവര്‍ വിശ്വസിച്ചിരുന്ന അതേ മൂല്യങ്ങള്‍ ഇവയൊക്കെ പകര്‍ന്നു തന്നാണ് അവര്‍ ഞങ്ങളെ വളര്‍ത്തിയത്. സമ്പത്ത്, കഠിനാധ്വാനം, വിനയം എന്നീ മൂല്യങ്ങള്‍ വേണ്ടവിധം ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് അവര്‍ ഞങ്ങളെ വളര്‍ത്തിയത്’. ഇഷ പറയുന്നു.