പനച്ചിക്കാട്: മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തുന്നതിനായി പനച്ചിക്കാട് അന്പാട്ടുകടവിൽ ആന്പൽ വസന്തം ഫെസ്റ്റിനു തുടക്കമായി.
കൃഷിക്കൊരുങ്ങുന്ന ഇരുന്നുറേക്കറോളം വരുന്ന അന്പാട്ട് കടവിലെ പാടങ്ങളിൽ ചുവന്ന ആന്പൽ പൂത്ത് പടർന്ന് കിടക്കുകയാണ്. ഈ മനോഹര കാഴ്ച കാണുന്നതിനായിട്ടാണ് നദീസംയോജന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ സമിതി സഞ്ചാരികൾക്കായി ആന്പൽ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പി.കെ സുധീർ ബാബു നിർവഹിച്ചു. പദ്ധതി കോർഡിനേറ്റർ കെ.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.പനച്ചിക്കാട് പഞ്ചായത്തംഗം സുമാ മുകുന്ദൻ അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേശ്, കൃഷി വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് ഷെരീഫ്, പനച്ചിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ഗോപാലകൃഷ്ണൻ, കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.വി ചാക്കോ, ഉല്ലാസ തീരം സെക്രട്ടറി വി.എസ് തോമസ്, കടവോരം സെക്രട്ടറി പ്രദീപ് മാത്യു, പുത്തൻ തോട് നവീകരണ സമിതി പ്രസിഡന്റ് അനിയൻ കുഞ്ഞ് പാലമൂട്ടിൽ, ലാലു കേച്ചേരിൽ,വെള്ളൂർ വിഎച്ച്എസ്സി പ്രിൻസിപ്പൽ രതിഷ് ജെ. ബാബു, കെ.എസ്.
സോമൻ, എ.വി. കൃഷ്ണ കുമാർ, എൻ. അജിചന്ദ്രമേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് ഇവിടെ സഞ്ചാരികൾക്കായി വള്ളങ്ങളും, പെഡൽ ബോട്ടുകളും, ഫിഷിംഗ്, ഫോട്ടോ ഷൂട്ട്, നാടൻ വിഭവങ്ങൾ തുടങ്ങിയവയൊക്കെ ഒരുക്കിയിട്ടുണ്ട്.