കോട്ടയം: സ്പെഷ്യൽ റിക്രൂട്ട് മെന്റും എസി എസ് ടി സെൽ പുനസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള സമരത്തിൽ ചേരമർ ഹിന്ദു മഹാസഭയ്ക്കൊപ്പം നിൽക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ.
അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ അംബേദ്കർ 131 -ാം ജന്മദിനാഘോഷം സമ്മേളനം ഉദ്ഘാടനം ചെയ്തു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
അംബേദ്കർ ചരിത്രവും ഭരണഘടനയും പാഠ്യപദ്ധതി ആക്കണം, സർക്കാർ ശബളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പിലാക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.
ട്രഷറർ കെ. കുട്ടപ്പൻ ജന്മദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റുമാരായ പി.ജി അശോക് കുമാർ, എ.വി.സാബു, സെക്രട്ടറിമാരായ കെ. കൃഷ്ണൻകുട്ടി, അജികുമാർ മല്ലപ്പള്ളി എക്സിക്യൂട്ടീവ് അംഗങ്ങളായ മധു നീണ്ടൂർ, സുനിൽകുമാർ, ഗോപി മഞ്ചാടിക്കര, കെ.സി. മനോജ്, തങ്കച്ചൻ മ്യാലിൽ, കെ.കെ കരുണാകരൻ, ഒ.കെ. സാബു, രാജീവ് മുണ്ടക്കയം, ബിബിൻ രാജാക്കാട്, മഹിളാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ദിരാഭായി, സെക്രട്ടറി ഷീലാ തങ്കച്ചൻ, ശ്രീദേവി പൊന്നപ്പൻ, സുരേന്ദ്രൻ, ജി.കെ രാജപ്പൻ എന്നിവർ പ്രസംഗിച്ചു.