ഒരു ടൈറ്റാനിക് ദുരന്തം പോലെ..! കപ്പലിൽ ബോട്ടിടിച്ചുണ്ടായ ദുരന്തം; അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യം ബോ​ട്ട് മു​ൻ​പി​ലാ​യി ക​ണ്ടെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി​ല്ലെ​ന്ന് കപ്പിത്താൻ ജോ​ർ​ജി​നാ​ക്കി​സ് ലോ​ണീ​സ്

amber-shipഫോ​ർ​ട്ട്കൊ​ച്ചി: ക​പ്പ​ൽ ബോ​ട്ടി​ലി​ടി​ച്ച്  രണ്ടുപേ​ർ മ​രി​ക്കു​ക​യും ഒ​രാ​ളെ കാ​ണാ​താ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​വി​ക​രു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യം ബോ​ട്ട് മു​ൻ​പി​ലാ​യി ക​ണ്ടെ​ങ്കി​ലും അ​പ​ക​ടംഒ​ഴി​വാ​ക്കാ​നാ​യി​ല്ലെ​ന്ന് കപ്പിത്താൻ ജോ​ർ​ജി​നാ​ക്കി​സ് ലോ​ണീ​സ് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​ ബോ​ട്ട്  പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ച്ചെ​ങ്കി​ലും ക​പ്പ​ൽ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും  ക​പ്പ​ലി​ന്‍റെ  മു​ൻ വ​ശ​ത്ത്  നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സംഭവിച്ച പാ​ളി​ച്ച​ ക​പ്പ​ൽ ബോ​ട്ടി​ലി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നു​മാ​ണ് ക്യാ​പ്റ്റ​ന്‍റെ മൊ​ഴി.

അ​റ​സ്റ്റി​ലാ​യ നാ​വി​ക​ന​ട​ക്ക​മു​ള്ള മൂന്നു പേ​രെ തെ​ളി​വെ​ടു​പ്പി​നുശേ​ഷം കൊ​ച്ചി ജു​ഡീ​ഷൽ ഫ​സ്റ്റ്  ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തിയി​ൽ ഹാ​ജ​രാ​ക്കി.​ സെ​ക്ക​ൻഡ് ഓ​ഫീ​സ​ർ ഗാ​ല​നോ​സ് അ​ക്കോ​നാ​സി​യോ​സ്, ക​പ്പ​ലി​ലെ സീ​മെ​ൻ മ്യാ​ൻ​മാ​ർ സ്വ​ദേ​ശി നീ​വാ​നാ എ​ന്നി​വ​രാ​ണ് റിമാൻഡിലുള്ള മ​റ്റു ര​ണ്ട് പേ​ർ.

അ​തേസ​മ​യം മ​ർ​ക്കന്‍റെ​യി​ൻ മ​റൈ​ൻ വി​ഭാ​ഗം ക​പ്പ​ലി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ​ കൈ​മാ​റ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കോ​സ്റ്റ​ൽ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ൾ കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ക​പ്പ​ലി​ലെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ എംഎംഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ കോ​ട​തി​യി​ലേ ഹാ​ജ​രാ​ക്കു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് എം​എംഡി അ​ധി​കൃ​ത​ർ. ജൂ​ൺ 11 നാണ് ​എം​വി അം​ബ​ർ എ​ൽ എ​ന്ന ക​പ്പ​ൽ  14 നോ​ട്ടി​ക്ക​ൽ മൈ​ൽ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.  നാ​വി​കര​ട​ക്ക​മു​ള്ള മൂന്നു പേ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​വും ക​പ്പ​ലു​ട​മ​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts