ഞാൻ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997-കളിൽ, ഞാൻ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിൾ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവർ സ്ട്രഗിൾ ചെയ്യുന്നില്ല എന്ന് പറയുന്നില്ല.
എന്നാൽ, ഇപ്പോൾ ന്യൂ ജനറേഷനിലുള്ള പകുതിയിൽ കൂടുതൽ ആൾക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോ അത്ര അവർക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല.
പിന്നെ അവർക്ക് വരുന്ന പുതിയ സ്ട്രഗിൾ, അഭിനയം അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല.
ആ കുട്ടിയുടെ മനസിൽ അതൊരു വല്ലാത്ത സംഘർഷമുണ്ടാക്കും. ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ വലിയ ഭാഗ്യമുള്ളവരാണ്. അവർക്ക് ഒരുപാട് സൗകര്യങ്ങളും സാധ്യതകളുമുണ്ട്. അതിന്റേതായിട്ടുള്ള ഒരുപാട് മൈനസുകളുമുണ്ട്. -അംബിക