ഇപ്പോൾ അഭിനയിക്കാൻ തന്നെ ആരും വിളിക്കുന്നില്ലെന്ന് നടി അംബിക. വിദേശത്താണ് താമസിക്കുന്നതെന്ന ചിന്തയിലാകാം തന്നെ ആരും സിനിമയിലേക്ക് ക്ഷണിക്കാത്തതെന്നും അംബിക പറയുന്നു. ഒരു ചലച്ചിത്ര അവാർഡ് വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് നടി അംബിക മനസു തുറന്നത്.
താൻ വിദേശത്താണുള്ളതെന്ന സംശയം ഇവിടെ തീരുമെന്ന് കരുതുന്നതായും അംബിക പറഞ്ഞു.
ഞാനും മകനും മദ്രാസിലാണ് താമസിക്കുന്നത്. അമേരിക്കയിലല്ല. കേരളത്തിൽ അവാർഡ് ദാന ചടങ്ങുകൾക്ക് വരാൻ സന്തോഷമാണ്. മലയാളികൾ നിറഞ്ഞ, മലയാളം സംസാരിക്കുന്ന ഇത്തരം വേദികൾ രസകരമാണ്- അംബിക പറയുന്നു.
മലയാളത്തിലും തമിഴിലും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അംബിക ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാളചിത്രം 2015ൽ പുറത്തിറങ്ങിയ ഷി ടാക്സി ആണ്.