വാർത്ത തുണയായി;  അം​ബി​ക​യ്ക്കു സ​ഹാ​യ​വു​മാ​യി പു​രോ​ഹി​ത​സം​ഘം; ഗവേഷണത്തിന് പണം കണ്ടെത്താൻ മൺപാത്രകച്ചവടം നടത്തുന്നതിനിടെ  ആരോപണം  മോഷ്ടിക്കുകയായിരുന്നു

ആ​ലു​വ: മ​ൺ​പാ​ത്ര വി​ല്പ​ന​യ്ക്കി​ടെ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തു വ​ച്ചു 17,000 രൂ​പ ന​ഷ്ട​പ്പെ​ട്ട ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി അം​ബി​ക​യ്ക്ക് ആ​ലു​വ​യി​ലെ ആ​ത്മീ​യ​വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്ത്വ​നം. ചൂ​ണ്ടി സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ടോ​മി ആ​ലു​ങ്ക​ൽ ക​രോ​ട്ട്, അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ, അ​ൽ അ​ൻ​സാ​ർ പ​ള്ളി ഇ​മാം എം.​പി. ഫൈ​സ​ൽ അ​സ്ഹ​രി എ​ന്നി​വ​ർ അം​ബി​ക​യെ​യും ഭ​ർ​ത്താ​വ് ഗോ​പാ​ല​കൃ​ഷ്ണ​നെ​യും മ​ണ​പ്പു​റ​ത്തു സ​ന്ദ​ർ​ശി​ച്ചു.

ഡോ​ക്ട​റേ​റ്റ് എ​ടു​ക്കാ​നു​ള്ള അം​ബി​ക​യു​ടെ ഗ​വേ​ഷ​ണ ശ്ര​മ​ങ്ങ​ൾ​ക്കു സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത ഇ​വ​ർ 15,000 രൂ​പ​യും കൈ​മാ​റി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് മ​ൺ​പാ​ത്ര​ങ്ങ​ൾ വി​റ്റ​വ​ക​യി​ൽ ല​ഭി​ച്ച 17,000 രൂ​പ മോ​ഷ​ണം പോ​യ​ത്. ഈ ​വി​വ​രം രാഷ്ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ, ചൂ​ണ്ടി സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യ​ർ ഫാ. ​ടോ​മി ആ​ലു​ങ്ക​ൽ ക​രോ​ട്ട്, അ​ൽ അ​ൻ​സാ​ർ പ​ള്ളി ഇ​മാം എം.​പി. ഫൈ​സ​ൽ അ​സ്ഹ​രി എ​ന്നി​വ​ർ അം​ബി​ക​യ്ക്ക് സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തെ​ത്തി​യ​പ്പോ​ൾ.

ഇ​തോ​ടെ നി​ര​വ​ധി​പേ​ർ സ​ഹാ​യ​വു​മാ​യി അം​ബി​ക​യെ തേ​ടി​യെ​ത്തി. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു അ​ധ്യാ​പി​ക 20,000 രൂ​പ​യും വ​സ്ത്ര​ങ്ങ​ളും കൈ​മാ​റി. മാ​റ​മ്പി​ള്ളി നി​വാ​സി​യാ​യ അം​ബി​ക കൊ​ടു​ങ്ങ​ല്ലൂ​ർ കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​ൻ കോ​ള​ജി​ൽ “മ​ല​യാ​ള സം​സ്‌​കാ​ര​വും സാം​സ്‌​കാ​രി​ക പ​രി​ണാ​മ​വും (വേ​ളാ​ൻ)’ എ​ന്ന വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​ണ്.

പ​ഠ​ന​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നും വേ​ളാ​ൻ സ​മു​ദാ​യാം​ഗ​ങ്ങ​ളി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​മാ​ണ് അം​ബി​ക ഭ​ർ​ത്താ​വി​നൊ​പ്പം മ​ൺ​പാ​ത്ര വി​ൽ​പ​ന​യ്ക്കെ​ത്തി​യ​ത്.

Related posts