നടി അംബികയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു. കലാശൻ എന്ന ചിത്രത്തിലൂടെയാണ് അംബികയുടെ മകൻ രാം കേശവ് വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തുന്നത്.
നടൻ ലിവിങ്സ്റ്റന്റെ മകൾ ജോവിതയാണ് ചിത്രത്തിൽ നായികയാകുന്നത്. അശ്വിൻ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാധാ രവി, മുരുകദാസ്, മദൻബാബു, അഭിഷേക്, ഭാനു ചന്ദർ, സായിപ്രിയ എന്നിവർക്കൊപ്പം അംബികയും പ്രധാന വേഷത്തിൽ എത്തുന്നു.
കലൈതായ് ഫിലിംസിന്റെ ബാനറിൽ പി.സി ബാബുവാണ് കലാശൻ നിർമിക്കുന്നത്. പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണ് ചിത്രീകരണം.