കൊച്ചി: സീരിയൽ താരം അമ്പിളി ദേവി നൽകിയ പീഡന പരാതിയിൽ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് കര്‍ശന ഉപാധികളോടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകി.
ആദിത്യൻ ചൊവ്വാഴ്ച ചവറ പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നു തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന് ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ചാണ് അമ്പിളി ദേവി പരാതി നൽകിയത്. തുടര്‍ന്നാണ് ആദിത്യന് ഹൈകോടതിയെ സമീപിച്ചത്.
ഇതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ആദിത്യന് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.