കനല്പൂവ് എന്ന സീരിയലിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. പിന്നെ നൃത്ത വിദ്യാലയം ഉണ്ട്. അതിന്റെ കാര്യങ്ങള്‍ നോക്കണം. അതിനേക്കാളുമൊക്കെ പ്രധാനം മക്കളുടെ കാര്യം തന്നെയാണ്.
അവരുടെ കാര്യങ്ങള്‍ കഴിഞ്ഞിട്ടേയുള്ളു എന്റെ പേഴ്സണല്‍ സ്പേസ് എന്ന് പറയുന്നത്. മക്കളുടെ പഠിത്തവും ആക്ടിവിറ്റീസും തന്നെയാണ് എനിക്ക് മുഖ്യം.
അവരുടെ സ്കൂളിലെ ഒരു പരിപാടിയും ഞാന്‍ മുടക്കാറില്ല. ഇതൊക്കെയാണല്ലോ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ആദ്യം വേണ്ടത് ജനങ്ങളുടെ സപ്പോര്‍ട്ട് ആണ്.
അതില്‍ എനിക്ക് ഏറ്റവും കടപ്പാട് ജനങ്ങളോടും ഈശ്വരനോടും തന്നെയാണ്. രണ്ടായിരം മുതല്‍ അഭിനയത്തില്‍ സജീവമായിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹം എനിക്ക് വളരെ സന്തോഷമാണ് നല്‍കുന്നത്. -അമ്പിളി ദേവി