പ്രമുഖ സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആദിത്യന്റെ ആത്മഹത്യ ശ്രമത്തിലും ആദിത്യനെതിരേ അമ്പിളി ദേവി കേസു കൊടുത്തതിലും എത്തിനില്‍ക്കുകയാണ്.
ഈ അവസരത്തില്‍ അമ്പിളി ദേവിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്റെ കാമുകി എന്ന് ആരോപിക്കപ്പെടുന്ന ഗ്രീഷ്മ എന്ന യുവതി.
ആദിത്യന്റെയും അമ്പിളിയുടെയും ജീവിതവും തന്റെ പേരും ചേര്‍ത്ത് കൊണ്ട് പ്രചരിക്കുന്ന കഥ എല്ലാം വളരെ കാല്‍ക്കുലേറ്റ് ചെയ്തു അമ്പിളി കെട്ടിച്ചമച്ചതാണെന്നാണ് ഗ്രീഷ്മ പറയുന്നത്.
അമ്പിളി ദേവിയുടെയും ആദിത്യന്റെയും ജീവിതവുമായി ബന്ധപ്പെട്ടു തനിക്ക് ഒരു ബന്ധവും ഇല്ലെന്നും അമ്പിളി ദേവിയുടെ ഇത്തരം മാനിപുലേഷനില്‍ ഏറ്റവും കൂടുതല്‍ ഇര ആയ വ്യക്തിയാണ് താനെന്നും ഗ്രീഷ്മ പറയുന്നു.
തന്റെ വായില്‍ നിന്നും വീണ അബദ്ധത്തെ എടുത്തു കൊണ്ടാണ് ഈ വിവാദം ഉണ്ടാക്കിയത്. തന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഞാന്‍ തനിച്ചു അയച്ചത് അല്ല. സംസാരിച്ചപ്പോ തന്റെ ശബ്ദം കുറച്ചു മാത്രം എടുത്തു കൊണ്ട് അതില്‍ ആവശ്യം ഉള്ള കുറച്ചു കാര്യം ചേര്‍ത്ത് പുറത്തു വിട്ടതാണെന്നും ഗ്രീഷ്മ പറയുന്നു.
ആ ഓഡിയോ ക്ലിപ്പ് കേള്‍ക്കുന്ന ആര്‍ക്കും തന്നെ അത് മനസിലാകും. പല സമയത്തു സംസാരിച്ചത് ആണെന്നുള്ള തെളിവ് വോയ്സ് ശ്രദ്ധിച്ചാല്‍ വ്യക്തമാകും.
അത് കൊണ്ടാണ് ഞാന്‍ ഉറപ്പിച്ചു പറയുന്നത് അമ്പിളി ചെയ്യന്നത് ഒന്നും പ്രശ്‌ന പരിഹാരത്തിന് ഉള്ള കാര്യമല്ല. മറിച്ചു പ്രശ്നം ഉണ്ടാക്കുന്നതാണ് വൈരാഗ്യ ബുദ്ധിയുടെ കാര്യത്തില്‍ അമ്പിളിക്ക് ഒരാളോട് ദേഷ്യം തോന്നിയാല്‍ അയാളുടെ അടിത്തറ മാന്തിയിട്ടേ അടങ്ങൂ എന്നതാണ് രീതി. ഗ്രീഷ്മ പറയുന്നു.
പ്രശ്‌നത്തിന്റെ തുടക്കത്തെക്കുറിച്ച് ഗ്രീഷ്മ പറയുന്നതിങ്ങനെ…ഈ പ്രശ്‌നത്തില്‍ എല്ലാം ഞാന്‍ ഭാഗം ആകാന്‍ കാരണം ഒരു യാത്ര ആണ്.
ഞാന്‍ താമസിക്കുന്ന വീടിന്റെ താഴെ നിലയിലാണ് ആദിത്യന്‍ താമസിക്കുന്നത് ഞാന്‍ കോട്ടയത്തു കോളേജില്‍ ഇന്റര്‍വ്യൂ നു പോയപ്പോള്‍ ആദിത്യന്‍ എറണാംകുളത്തെ ഷൂട്ട് ഉണ്ടായിരുന്നു.
അപ്പോള്‍ ഞാന്‍ തന്നെ ആയിരുന്നു എന്നെ ഒന്ന് കൊണ്ട് വിടുമോ എന്ന് ചോദിച്ചത് കാരണം ‘അമ്മ ജോലി ചെയ്യുന്നതിനാല്‍ കൊണ്ട് വിടാന്‍ ആരും ഉണ്ടായിരുന്നില്ല.
പക്ഷെ എനിക്ക് അപ്പോള്‍ ആദിത്യനില്‍ നിന്നും ലഭിച്ച മറുപടി ‘ഗ്രീഷ്മ തനിച്ചു വരണ്ട കാരണം ഞാന്‍ ഒരു സ്റ്റാര്‍ ആണ് അത് കൊണ്ട് വീട്ടില്‍ പറഞ്ഞു വന്നാല്‍ മതി’ എന്നായിരുന്നു.
അങ്ങനെ വീട്ടില്‍ പറഞ്ഞു അറിയാവുന്ന ഡ്രൈവറെ കൂട്ടിയാണ് അന്ന് പോയത് എന്ന് ഗ്രീഷ്മ പറയുന്നു. പിന്നീട് ഇതറിഞ്ഞ അമ്പിളി ദേവി തന്നെ വിളിച്ചിട്ട് മേലാല്‍ ആദിത്യനൊപ്പം കാറില്‍ യാത്ര ചെയ്യരുതെന്ന് വിലക്കിയെന്നും ഗ്രീഷ്മ പറയുന്നു.
തന്റെ മകനെക്കൊണ്ട് ഒരേ സമയം പലരെയും അച്ഛാ എന്നു വിളിപ്പിച്ചിട്ട് അതില്‍ നല്ലയാളെ തിരഞ്ഞെടുക്കുന്നതാണ് അമ്പിളി ദേവിയുടെ രീതിയെന്നും ഇവര്‍ ആരോപിക്കുന്നു.
വീട്ടില്‍ നല്ല റേഞ്ച് ഇല്ലാത്തതിനാല്‍ ആദിത്യന്‍ പലപ്പോഴും പുറത്തിറങ്ങിയാണ് സംസാരിക്കാറുള്ളതെന്നും ആ സംസാരത്തില്‍ നിന്നും ഇവര്‍ തമ്മില്‍ പ്രശ്‌നത്തിലാണെന്ന് തനിക്ക് മനസ്സിലായെന്നും ഗ്രീഷ്മ പറയുന്നു.
ആദ്യ ഭര്‍ത്താവിന്റെ മേല്‍ ആരോപിച്ച കുറ്റങ്ങളൊക്കെത്തന്നെയാണ് അമ്പിളി ആദിത്യനില്‍ ആരോപിക്കുന്നതെന്നും ഇവര്‍ പറയുന്നു.
നേരിട്ട് കണ്ടപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമെന്താ കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ അമ്പിളി വ്യക്തമായ ഉത്തരം തന്നില്ലെന്നും ഇപ്പോള്‍ അവര്‍ക്ക് ഒരു ബെറ്റര്‍ ചോയ്‌സ് ലഭിച്ചിരിക്കാം അതാണ് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും ഗ്രീഷ്മ പറയുന്നു.