ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് നടി അമ്പിളി ദേവി. ആദിത്യന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി നടി പുറത്തു വിടുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയാണ് ഇവരുടെ കുടുംബപ്രശ്‌നങ്ങളും വിവാഹമോചന വാര്‍ത്തകളും.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും അമ്പിളി ദേവി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു.
ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയന്‍ പറഞ്ഞു.
താന്‍ കൊല്ലുമെന്നു പറഞ്ഞിട്ടില്ലെന്നും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നുമായിരുന്നു ആദിത്യന്റെ പക്ഷം. അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും ആദിത്യന്‍ ജയന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ആദ്യ വിവാഹത്തിന് മുമ്പ് മുതല്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ് അയാളെന്ന് അമ്പിളി വിശദമാക്കി.
അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാള്‍ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാല്‍ ആ ബന്ധത്തില്‍ താത്പ്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞുമാറിയെന്നും അമ്പിളി വ്യക്തമാക്കി.
ജയന്‍ ആരോപിക്കുന്ന നിലയില്‍ മോശമായ ബന്ധമാണെങ്കില്‍, അത്തരം മോശം രീതിയില്‍ താന്‍ നടത്തിയ ചാറ്റിന്റെ തെളിവ് എവിടെയെന്നും അമ്പിളി ചോദിക്കുന്നു?
അമ്പിളിയുടെ വീട്ടുകാരോട് വന്ന് സംസാരിച്ച ശേഷമാണ് ആദിത്യന്‍ വിവാഹാലോചന നടത്തിയത്. കുഞ്ഞിനോട് സ്‌നേഹത്തോടെ പെരുമാറി. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ അച്ഛനമ്മമാരോടും കുഞ്ഞിനുമൊപ്പം പോയപ്പോഴാണ് ആദിത്യന്റെ തൃശൂരിലെ വീട്ടില്‍ തങ്ങിയത്.
അന്ന് എല്ലാക്കാര്യത്തിനും തങ്ങളുടെ ഒപ്പം വന്നത് ആദിത്യനാണെന്നും, തന്നെയും കുടുംബത്തെയും സ്വാധീനിക്കാനും വണ്ണം സംസാരിച്ചെന്നും അമ്പിളി.
തന്റെ പക്ഷത്തെ കാര്യങ്ങള്‍ക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭര്‍ത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൂടാതെ സംഭവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും, ജയന്‍ വീട്ടില്‍ വന്ന് അക്രമാസക്തനായി പെരുമാറുന്ന സിസിടിവി. വീഡിയോയും അമ്പിളി പുറത്തുവിട്ടു.