അവണൂർ (തൃശൂർ): വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ വീട്ടിലെ കുളിമുറിയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ഗവ. മെഡിക്കൽ കോളജിനു പിൻവശം തങ്ങാല്ലൂർ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അന്പിളി(53)യാണ് മരിച്ചത്. അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായിരുന്നു.
ഒരാഴ്ച മുന്പാണ് വനിതാ ഹെൽത്ത് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചത്. വരവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചുമതലേയേറ്റതിനു ശേഷം അവധിയിലായിരുന്നു.
ഇന്നലെ രാത്രി 12.30 വരെ പ്രമോഷൻ സംബന്ധമായ രേഖകൾ ശരിയാക്കി കൊണ്ടിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നുവത്രേ. രാവിലെ ഏഴരയക്ക് ഭർത്താവ് കുളിമുറിയിലേക്ക് വന്നപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച ഭർത്താവ് ക്യഷണൻകുട്ടി മറ്റെരു മുറിയിൽ ആണ് കിടന്നിരുന്നത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ അഴിച്ച് വെച്ച നിലയിൽ കട്ടിലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുളിമുറിയിൽ നിന്നും മണ്ണെണ്ണ കുപ്പിയും ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: അഹീന, അതുൽ.