കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്പിളി ദേവി നല്കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് നേരത്തെ അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആദിത്യന് ജയന് നല്കിയ ഹര്‍ജി ജസ്റ്റീസ് വി. ഷേര്‍സിയുടെ ബെഞ്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാര്‍ച്ച് 23ന് ആദിത്യന് വീട്ടില്‍ അതിക്രമിച്ചു കയറി തന്നെയും മാതാപിതാക്കളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നെന്നുമാരോപിച്ചാണ് അമ്പിളി ദേവി പോലീസില്‍ പരാതി നല്‍കിയത്.
ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ആദിത്യന് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മേയ് നാലിന് ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് ജൂണ്‍ ഒമ്പതുവരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പിന്നീടിത് ജൂണ്‍ 30 വരെയും ഇപ്പോള്‍ ജൂലൈ രണ്ടുവരെയും നീട്ടുകയായിരുന്നു.