ജനുവരി 30 മൂത്തമകൻ അപ്പുവിന്റെ പിറന്നാൾ ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30. ഞാനൊരമ്മയായ ദിവസം.
എന്റെ അപ്പുക്കുട്ടനെ കൈയില്‍ കിട്ടിയ ദിവസം. വര്‍ഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. മോന് ജനിച്ച എല്ലാ ദിവസവും വീഡിയോ എടുത്ത് സൂക്ഷിക്കുമായിരുന്നു.
അപ്പു ഇടയ്ക്ക് ഈ വീഡിയോ ഒക്കെ എടുത്ത് കാണും, അയ്യോ ഇത് ഞാനാണോ എന്നൊക്കെയാണു ചോദിക്കാറുള്ളത്.
ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ അമ്മേ എന്റെ ഈ വീഡിയോ ഒക്കെ അമ്മയ്ക്ക് ഇട്ടൂടേയെന്ന് ചോദിച്ചിരുന്നു. മോന്റെ പിറന്നാളിന് കുറച്ച് വീഡിയോ ഇടാമെന്ന് കരുതി. -അമ്പിളി ദേവി