അ​മ്പ​ളിദേ​വി​യും ജ​യ​ൻആ​ദി​ത്യ​യും വി​വാ​ഹി​ത​രാ​യി; അമ്പിളി ദേവിയുടെ രണ്ടാം വിവാഹമാണിത്‌; വീ​ട്ടു​കാ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും പങ്കെടുത്തു

ച​വ​റ : ച​ല​ച്ചി​ത്ര സീ​രി​യ​ല്‍ താ​ര​ങ്ങ​ളാ​യ അ​മ്പി​ളി ദേ​വി​യും ജ​യ​ന്‍ ആ​ദി​ത്യ​യും വി​വാ​ഹി​ത​രാ​യി. വെ​ള​ളി​യാ​ഴ്ച ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ അന്തരിച്ച നടൻ ജ​യ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​നും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ജ​യ​ന്‍ ആ​ദി​ത്യ അ​മ്പി​ളി​യു​ടെ ക​ഴു​ത്തി​ല്‍ മി​ന്ന് ചാ​ര്‍​ത്തു​ക​യാ​യി​രു​ന്നു.​ക്ഷേ​ത്ര​ത്തി​ല്‍ മ​റ്റൊ​രു വി​വാ​ഹം ന​ട​ന്ന് ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ ക​തി​ര്‍​മ​ണ്ഡ​പ​ത്തി​ലേ​ക്ക് ക​യ​റി​യ​ത്.​

ദീ​ര്‍​ഘ​കാ​ല​മാ​യി ഇ​വ​ര്‍ ഒ​രു ചാ​ന​ലി​ല്‍ സീ​രി​യ​ലി​ല്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച് വ​രു​ക​യാ​യി​രു​ന്നു.​ നേ​ര​ത്തെ വി​വാ​ഹ​തി​യാ​യ അ​മ്പി​ളി വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ജ​യ​ന്‍ ആ​ദി​ത്യ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. വീ​ട്ടു​കാ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഇ​രു​വ​രേ​യും അ​നു​ഗ്ര​ഹി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍ നി​ന്നും പൂ​ജി​ച്ച താ​ലി​യും മാ​ല​യും ചാ​ര്‍​ത്തി അ​മ്പി​ളി ജ​യ​ന് സ്വ​ന്ത​മാ​ക്കി.

Related posts