കൊട്ടാരക്കര: പുത്തൂർ കാരിക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ ുേപെ ചോദ്യം ചെയ്യും. കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കൾക്ക് സഹായം ചെയ്ത ബന്ധുക്കളെചോദ്യം ചെയ്യുമെന്നും മാതാവ് ഗർഭഛിദ്രത്തിന് പോയതായി പറയപ്പെടുന്ന വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൊട്ടാരക്കര സിഐ പറഞ്ഞു. കുട്ടിയുടെ അച്ഛനേയും അമ്മയെയും പുത്തൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
പുത്തൂര്‍ കാരിയ്ക്കൽ അശ്വതി ഭവനിൽ മഹേഷിന്റെ ഭാര്യ അമ്പിളിയാണ് സ്വന്തം കുഞ്ഞിനെ കൊന്ന കുറ്റത്തിന് അറസ്റ്റിലായത്. ഭാര്യ ചെയ്ത കുറ്റം മറച്ചു വെച്ച തിനാണ് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. ഇവരും സംശയത്തിന്റെ നിഴലിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുഞ്ഞുണ്ട്.
ഇനിയൊരു കുട്ടി വേണ്ടന്ന് തീരുമാനിച്ചെങ്കിലും വീണ്ടും ഗര്‍ഭിണിയായി. ഇത് ഗർഭച്ഛിദ്രം നടത്താൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായ മരുന്നുപയോഗം ശിശുവിന് മാനസികമോ, ശാരീരികമോ വൈകല്യങ്ങൾ സംഭവിച്ചിരിക്കാമെന്ന ഭീതിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ഇതോടെ കുഞ്ഞ് ജനിച്ചാലുടന് ഇല്ലാതാക്കാന്‍ അമ്പിളി തീരുമാനിച്ചു.
വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വച്ച് പ്രസവിച്ചയുടനെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിടുകയായിരുന്നു. ഭര്‍ത്താവ് മഹേഷ് തിരക്കിയപ്പോള്‍ ഗര്‍ഭം അലസിപ്പോയെന്നും കുഞ്ഞിനെ ഒരു തുണിയിലാക്കി കളഞ്ഞെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.
തുണിയില്‍ കെട്ടി വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം പിന്നീട് തെരുവ് നായകള്‍ കടിച്ചെടുത്ത് പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഛിന്നഭിന്നമായ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ടതൊരു ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. പിന്നീട് പോലീസ് പരിസരത്തെ ഗർഭിണികളുടെ വിവരം തിരക്കിയപ്പോഴാണ് അമ്പിളിയിലേക്ക് അന്വേഷണം എത്തിയത്.