തിരുവനന്തപുരം: കനത്ത മഴയെ തുടർന്നു തിരുവനന്തപുരം അന്പൂരിയിൽ ഉരുൾപൊട്ടി. വൈകീട്ട് നാലുമണിയോടെയാണു തൊടുമല ഓറഞ്ചുകാട്ടിൽ ഉരുൾപൊട്ടിയത്. ആളപായമില്ല. എന്നാൽ മലവെള്ളപ്പാച്ചിലിൽ നിരവധി കൃഷിനാശമുണ്ടായി.
കോഴിക്കോട് ജില്ലയുടെ മലയോര ഭാഗത്തു കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിൽ നിർമിച്ച താത്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരമേഖലയിൽ ശക്തിയിൽ കാറ്റു വീശുമെന്നും ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.