ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​! ആംബുലന്‍സില്‍ ക്രൂരപീഡനത്തിനിരയായ പത്തൊമ്പതുകാരിയുടെ വിശദമൊഴി ഉടന്‍ രേഖപ്പെടുത്തും

പ​ത്ത​നം​തി​ട്ട: ആം​ബു​ല​ന്‍​സി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യ പ​ത്തൊ​മ്പ​തു​കാ​രി​യു​ടെ വി​ശ​ദ​മൊ​ഴി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ട്.

സൈ​ക്യാ​ട്രി​ക് വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​കും ഇ​നി പോ​ലീ​സ് മെ​ാഴി​യെ​ടു​ക്കു​ന്ന​ത്..

അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ഴും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​മ്പോ​ള്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ആ​റ​ന്മു​ള​യ്ക്കു സ​മീ​പം ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​നി​താ പോ​ലീ​സ് സം​ഘം പെ​ണ്‍​കു​ട്ടി​യോ​ടു മൊ​ബൈ​ല്‍ സം​സാ​രി​ച്ച് പ്രാ​ഥ​മി​ക മൊ​ഴി എ​ടു​ത്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി സ്വീ​ക​രി​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment