ആഷോഷമെല്ലാം ഒരുനിമിഷത്തേക്ക് മാറ്റിവച്ച് അവര്‍ വഴിമാറി കൊടുത്തു. ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍വേണ്ടി. ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ പൂനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പൂനയിലെ തെരുവില്‍ ആഘോഷം പൊടിപൊടിക്കുകയാണ്. പെട്ടെന്നാണ് ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കുന്നത്. ജനക്കൂട്ടം ഒരുനിമിഷം പോലും കളയാതെ രണ്ടുവശത്തേക്കായി തിരിഞ്ഞ് ആംബുലന്‍സിനുള്ള വഴിയൊരുക്കിക്കൊടുത്തു. സംഘാടകര്‍ കൂടുതല്‍ സഹായത്തിനെത്തിയതോടെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആംബുലന്‍സിന് കടന്നുപോകാനായി. വീഡിയോ കണ്ടുനോക്കൂ…
പതിനായിരക്കണക്കിന് ആളുകള്‍ ഒരുനിമിഷംകൊണ്ട് വഴിമാറി, ഒരു ജീവന്‍ രക്ഷിക്കാന്‍വേണ്ടി! സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു ഈ നന്മ
