അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.
ഇന്നുരാവിലെ 8.30ന് കൊടുങ്ങല്ലൂര്‍ ബൈപ്പാസ് സര്‍ക്കിള്‍ ഓഫീസ് ജംഗ്ഷനിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ഷംസുദീന്‍ വസ്ത്രങ്ങളുടെ ഓര്‍ഡര്‍ ശേഖരിക്കാനായി കൊടുങ്ങല്ലൂരില്‍ എത്തിയതായിരുന്നു. തിരുര്‍ ഭാഗത്തുനിന്നുവന്ന ആംബുലന്‍സാണ് ഷംസുദീനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയത്. കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.