ചവറ : ദേശീയപാതയുടെ താഴ്ചയിലേക്കു ആംബുലൻസ് മറിഞ്ഞു വർക്കല സ്വദേശിയായ 37 കാരിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6. 30 ന് നീണ്ടകര പുത്തൻതുറയ്ക്ക് സമീപമാണ് അപകടം .
മസ്കറ്റിൽ നിന്നും കണ്ണൂർ എയർപോർട്ടിൽ എത്തിയ യുവതി ആംബുലൻസിൽ വർക്കലയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് ഇവർ സഞ്ചരിച്ച ആംബുലൻസ് മത്സ്യ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം തെന്നി നീങ്ങി മറിഞ്ഞത്.
ആംബുലൻസ് ഡ്രൈവർ വർക്കല സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു .സമീപവാസികളായ ചിലരാണ് ആംബുലൻസ് ഉള്ളിൽ കുടുങ്ങി കിടന്ന യുവതിയെ പുറത്തെടുത്തത് .
ചവറ ഫയർഫോഴ്സ് എത്തി യുവതിയെ മറ്റൊരു ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. യുവതി നാലുമാസം ഗർഭിണിയാണ്. കോവിഡ് പശ്ചാത്തലത്തിൽ ആംബുലൻസും പരിസര പ്രദേശവും ഫയർഫോഴ്സ് അണുനശീകരണം നടത്തി.