ഹരിപ്പാട് : ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റ്. ആംബുലൻസ് ഡ്രൈവർ കായംകുളം ഗോവിന്ദ മുട്ടം തോണ്ടുതറയിൽ വെലോസ് രാജൻ (25), നേഴ്സ് ആറന്മുള സ്വദേശി പ്രശോബ് (42) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനുസമീപം ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കായംകുളത്തുനിന്നും കോവിഡ് രോഗിയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച് തിരിച്ചുവരുന്നതിടെ ഹരിപ്പാട് ഭാഗത്തുനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റിയ ആംബുലൻസ്.
സമീപത്തെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.പ്രശോബിന്റെ കാലിന് ഗുരുതരപരുക്കാണ്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു. ഹൈവേ പോലീസും, നാട്ടുകാരും വണ്ടി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.