കൊല്ലം: കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുക്കും.
സംഭവത്തിൽ പരിക്കേറ്റ കുടവട്ടൂർ അശ്വതിയിൽ ദേവികയുടെ മൊഴി അനുസരിച്ചായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക.
ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തും. ശേഷമാണ് കേസെടുക്കുകയെന്ന് കൊട്ടാരക്കര സിഐ പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിട്ടും പോലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു.