അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ഗു​രു​ത​ര നി​ല​യി​ലാ​യ പെ​ണ്‍​കു​ട്ടി​ക്ക് ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; വാ​ഹ​നം ന​ൽ​ക​ണ​മെ​ങ്കി​ൽ അ​പേ​ക്ഷ ന​ൽ‌​ക​ണം;​ ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ

തൊ​ടു​പു​ഴ: ഗു​രു​ത​ര അ​ണു​ബാ​ധ​യു​ണ്ടാ​യ പെ​ണ്‍​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു പോ​കാ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു.

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ 19കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 30നാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഗു​രു​ത​ര അ​ണു​ബാ​ധ​യാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റെ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

നി​ർ​ധ​ന​രാ​യ കു​ടും​ബം ഒ​ടു​വി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തുനി​ന്നു മോ​ശം സ​മീ​പ​ന​മാ​ണു​ണ്ടാ​യ​തെ​ന്നും കു​ട്ടി​യു​ടെ മാ​താ​വ് പ​റ​ഞ്ഞു.​

എ​ന്നാ​ൽ, ആം​ബു​ല​ൻ​സ് സേ​വ​നം നി​ഷേ​ധി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സി​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി.

Related posts

Leave a Comment