ടേ​ണി​നെ​ചൊ​ല്ലി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ ത​മ്മി​ല​ടി; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍


അ​ടൂ​ര്‍: ഓ​ട്ടം കാ​ത്തു കി​ട​ക്കു​ന്ന​തി​നി​ടെ, ടേ​ണി​നെ​ചൊ​ല്ലി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30 ന് ​അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലെ ആം​ബു​ല​ന്‍​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം, അ​ടി​പി​ടി​യി​ല്‍ പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ ശ്രീ​ലേ​ഷി​ന്‍റെ പ​രാ​തിയെ തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ചി​ര​ണി​ക്ക​ല്‍ പ​ള്ളി​താ​ഴേ​തി​ല്‍ ശ്യാം ​പ്ര​കാ​ശ് (25) പി​റ​വ​ന്തൂ​ര്‍ പു​രു​ഷ മം​ഗ​ല​ത്ത് രാ​ഹു​ല്‍(28), കൊ​ടു​മ​ണ്‍ ഈ​റ​മു​രു​പ്പ​ല്‍ സു​നി​ല്‍ ഭ​വ​നി​ല്‍ സു​ബി​ന്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

നേ​ര​ത്തെ​യും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല്‍ ടേ​ണി​നെ സം​ബ​ന്ധി​ച്ച് ത​ര്‍​ക്ക​ങ്ങ​ളും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ക്കു​ക, ഇ​വ​ര്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശി​ച്ചു.

Related posts

Leave a Comment