പാലക്കാട്: മധുവെന്ന ആദിവാസി യുവാവിനെ ഭ്രാന്തരായ ആള്ക്കൂട്ടം തല്ലിക്കൊന്നപ്പോള് അതിനെതിരേ കടുത്ത പ്രതിഷേധമാണ് സോഷ്യല് മീഡിയയില് ഉയര്ന്നത്. ഇനിയൊരു ആദിവാസിക്ക് മധുവിന്റെ അനുഭവമുണ്ടാവാന് ആളുകള് സമ്മതിക്കില്ലെന്ന് കരുതിയവര്ക്കു തെറ്റി. അപകടത്തില് പരുക്കേറ്റു ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന് സ്വകാര്യ ആംബുലന്സുകാര് മലയാളികള് മാറുന്നില്ലെന്ന സന്ദേശമാണ് നല്കുന്നത്.
തുടര്ന്നു പൊലീസ് മറ്റൊരു ആംബുലന്സ് പിടിച്ചെടുത്തു രോഗിയെ തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്ലാച്ചിമട ആദിവാസി കോളനിയിലെ കറുപ്പച്ചാമിയാണ് (50) ഈ അവഗണന നേരിട്ടത്. ഇയാള് സഞ്ചരിച്ച സൈക്കിളില് ബൈക്കിടിച്ചാണ് അപകടമുണ്ടായത്. താടിയെല്ലിനു സാരമായി പൊട്ടലേറ്റ കറുപ്പച്ചാമിയെ ഇന്നലെ വൈകിട്ട് ആറരയോടെയാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലേക്കു റഫര് ചെയ്തു.
ജില്ലാ ആശുപത്രിയിലെ ആംബുലന്സ് ഈ സമയത്തു ലഭ്യമല്ലായിരുന്നു. െ്രെടബല് പ്രമോട്ടര് ബിന്ദു അത്യാഹിത വിഭാഗം മുഖേന ആശുപത്രി പരിസരത്തു നിര്ത്തിയിട്ടിരുന്ന ആംബുലന്സിലെ ഡ്രൈവറെ വിളിച്ചു. ആദിവാസി വിഭാഗത്തില് പെട്ട ആളെ തൃശൂരിലേക്ക് കൊണ്ടുപോകാനാണ് എന്നറിയിച്ചപ്പോള് ‘ആദിവാസിയാണെങ്കില് വരില്ല’ എന്നായിരുന്നു മറുപടിയത്രെ. ഇതേത്തുടര്ന്ന് പോലീസ് ഔട്ട്പോസ്റ്റില് വിവരം അറിയിക്കുകയായിരുന്നു. പോലീസുകാര് വിളിച്ചപ്പോഴും ആംബുലന്സ് ഡ്രൈവര്മാര് ഇതേ മറുപടി തന്നെ പറഞ്ഞു.
തുടര്ന്നു സൗത്ത് സ്റ്റേഷന് ഇന്സ്പെക്ടര് ആര്.മനോജ്കുമാര്, അഡീ. എസ്ഐ അബ്ദുല് ഗഫൂര് എന്നിവരുടെ നേതൃത്വത്തില് പൊലീസ് സ്ഥലത്തെത്തി. കോട്ടമൈതാനം പരിസരത്തു നിര്ത്തിയിട്ടിരുന്ന ആംബുലന്സുകളിലൊന്നു നിര്ബന്ധപൂര്വം വരുത്തി കറുപ്പച്ചാമിയെ തൃശൂരിലേക്ക് കൊണ്ടുപോയി. ആദിവാസിയാണെങ്കില് വരില്ലെന്നു പറഞ്ഞ ആംബുലന്സ് െ്രെഡവറോട് രാത്രിയില് തന്നെ സ്റ്റേഷനില് ഹാജരാകാന് പൊലീസ് നിര്ദേശിച്ചിട്ടുണ്ട്. െ്രെഡവര്ക്കെതിരെ എസ്ടി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.