റോഡരികില്‍ യുവതി പസവിച്ചു; രക്ഷയായത് കനിവ് 108 ആംബുലന്‍സ്; അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

മാ​ന​ന്ത​വാ​ടി: പു​ല​ര്‍​ച്ചെ റോ​ഡു​വ​ക്കി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​ക്ക് ക​നി​വ് 108 ആം​ബു​ല​ന്‍​സ് ര​ക്ഷ​യാ​യി.​ചീ​ക്ക​ല്ലൂ​ര്‍ പു​ളി​ക്ക​ല്‍ വ​യ​ലി​ല്‍ കോ​ള​നി​യി​ലെ ബി​നു​വിന്‍റെ ഭാ​ര്യ പാ​ര്‍​വ​തി​ക്കും(27)​ കു​ഞ്ഞി​നു​മാ​ണ് ആം​ബു​ല​ന്‍​സ് ര​ക്ഷ​യാ​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.45 ഓ​ടെ​യാ​ണ് പാ​ര്‍​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ 108 ആം​ബു​ല​ന്‍​സിന്‍റെ സേ​വ​നം തേ​ടി.

ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന് വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച് മീ​ന​ങ്ങാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ആം​ബു​ല​ന്‍​സ് ചീ​ക്ക​ല്ലൂ​രി​ലേ​ക്ക് തി​രി​ച്ചു. ആം​ബു​ല​ന്‍​സ് എ​ത്തു​ന്ന​തി​ന് മു​ന്‍​പ് പാ​ര്‍​വ​തി​യെ​യും കൂ​ട്ടി ബ​ന്ധു​ക്ക​ള്‍ റോ​ഡി​ലേ​ക്കും ന​ട​ന്നു.

കു​റ​ച്ചു​ദൂ​രം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും പാ​ര്‍​വ​തി​ക്ക് മു​ന്നോ​ട്ട് ന​ട​ക്കാ​ന്‍ ക​ഴി​യാ​തെ​വ​ന്നു.​ പാ​ര്‍​വ​തി പ്ര​സ​വ​വേ​ദ​ന​കൊ​ണ്ടു പു​ള​യു​ന്ന​തി​നി​ടെ പൈ​ല​റ്റ് കെ.​ജി. എ​ല്‍​ദോ ആം​ബു​ല​ന്‍​സു​മാ​യി സ്ഥ​ല​ത്തെ​ത്തി.

പാ​ര്‍​വ​തി​യെ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ വി.​വി. സ്വ​പ്‌​ന പ​രി​ശോ​ധി​ക്കു​മ്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ന്നി​രു​ന്നു. ഉ​ട​ന്‍ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി കൈ​നാ​ട്ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പാ​ര്‍​വ​തി​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ​മാ​ണ് ന​ട​ന്ന​ത്.

Related posts

Leave a Comment