കായംകുളം: കറ്റാനത്ത് വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്ക് സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമക്കും ഡൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തു മെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ് പക്ടർ മാരായ എസ് സുബി , സി.ബി. അജിത് കുമാർ , എം വി ഐ ഗുരുദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് കസ്റ്റഡിയിലെടുത്ത് നൂറനാട് പോലീസിന് കൈമാറുകയും ഉടമക്കും ഡ്രൈവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കറ്റാനത്ത് നടന്ന ഒരു വിവാഹ ശേഷം വധുവരന്മാർ ആഘോഷ പൂർവ്വം ആംബുലൻസിൽ വരന്റെ വീട്ടിലേക്ക് യാത്ര ചെയ്തത്.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും പിന്നാലെ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്ത് വരുകയുമായിരുന്നു.
കറ്റാനം വെട്ടിക്കോട് സ്വദേശി മനു വർഗീസിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ആംബുലൻസാണ് വിവാഹ യാത്രയ്ക്ക് ഉപയോഗിച്ചത്.
എന്നാൽ അത്യാഹിത സർവീസിന് ഉപയോഗിക്കുന്ന ആംബുലൻസ് വിവാഹ ആവശ്യത്തിനായി ഉപയോഗിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധവും ഉയർന്നു.
കല്യാണ യാത്രയ്ക്ക് ആംബുലൻസ് ഉപയോഗിച്ചത് ശരിയായില്ല എന്ന വിമർശനം ഉയരുകയും പരാതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് അത്യാഹിത സർവീസ് ദുരുപയോഗം ചെയ്തതിനെ തിരെ നടപടി യുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.
ആശുപത്രി ജീവനക്കാരായതിനാലാണ് ആംബുലൻസ് ഉപയോഗിച്ചത് എന്നാണ് വരന്റെ വിശദീകരണം.