അടൂര്‍: ചാരായം വാറ്റിക്കൊണ്ടിരുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും പിടിയില്‍. പത്തുലിറ്റര്‍ ചാരായവും പിടിച്ചെടുത്തു.
കോട കലക്കിയിടാന് ഉപയോഗിച്ചതാകട്ടെ മൊബൈല്‍ മോര്‍ച്ചറിയും. മനുഷ്യശരീരത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ ചേര്‍ത്താണ് ചാരായം തയാറാക്കിയിരുന്നത്.
അടൂര്‍ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതില്‍ പുത്തന്‍വീട്ടില്‍ താമസിക്കുന്ന അബ് ദുള്‍ റസാക്ക്് (33), ഇയാളുടെ സഹായി തമിഴ്നാട് സ്വദേശി അനീസ് (46) എന്നിവരാണ് പിടിയിലായത്. മറ്റൊരു സഹായി സോബി തമ്പി ഓടിരക്ഷപെട്ടു.
അബ്ദുള്‍ റസാക്കിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ബി. വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെകടര്‍ ബി.സുനുകുമാറിന്റെ നേതൃത്വത്തിലാണ് വാറ്റ് ചാരായവും,
ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തത്. അടൂരിലെ ആംബുലന്‍സ് ഡ്രൈവറാണ് അബ്ദുള്‍ റസാക്ക്്.
മൊബൈല്‍ മോര്‍ച്ചറി കൂടാതെ കലത്തിലും വീപ്പകളിലും കോട കലക്കി ഇട്ടിരുന്നതു പോലീസ് കണ്ടെടുത്തു നശിപ്പിച്ചു.
പത്ത് ലിറ്റര്‍ ചാരായവും 170 ലിറ്ററോളം കോടയും കണ്ടെടുത്തു.
എസ്ഐ നിത്യ സത്യന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, പ്രവീണ്‍, ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.