നാദാപുരം: മാസങ്ങളോളം മഴയും വെയിലുമേറ്റ് വര്‍ക്ക് ഷോപ്പിലായിരുന്ന നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡിഎംഒയുടെ ഇടപെടലില്‍ തിരികെയെത്തിച്ചു. 2017 ല്‍ മംഗലാപുരത്ത് നിന്ന് രോഗിയുമായി വരുന്നതിനിടയില്‍ തകരാറിയ ആംബുലന്‍സ് മാസങ്ങളോളം കാസർഗോഡ് വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപണികള്‍ക്കായി കിടക്കുകയായിരുന്നു.
ഒടുവില്‍ എംഎച്ച്എംസി ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ആംബുലന്‍സ് ജനുവരിയില്‍ വീണ്ടും തകരാറിലായി. കാസർഗോട്ടെ സ്വകാര്യ കമ്പനിയിലാണ് പ്രവൃത്തികള്‍ നടത്തിയിരുന്നത്. അതേ കമ്പനിയുടെ കൈനാട്ടിയിലെ സ്വകാര്യ കമ്പനിയില്‍ അറ്റകുറ്റ പണികള്‍ക്കായി വീണ്ടും കയറ്റുകയായിരുന്നു.
കാസര്‍ക്കോട്ടെ വര്‍ക്ക് ഷോപ്പില്‍ നിന്ന് വേണ്ട വിധം അറ്റകുറ്റപണികള്‍ നടത്തിയില്ലെന്ന വാദം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.കണ്‍വര്‍ട്ടര്‍ തകരാറിലായതാണ് വാഹനം പുറത്തിറക്കാന്‍ കഴിയാതായത്.ഇതിനിടെ കണ്വര്ട്ടറിന്റെ പല ഭാഗങ്ങളും കാണാതായതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇതേ ചൊല്ലി ആശുപത്രി അധികൃതരും വര്‍ക്ക് ഷോപ്പ് അധികൃതരുമായി തര്‍ക്കം ഉടലെടുത്തിരുന്നു.ഇതിനിടയില്‍ നാദാപുരം ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ ദുരിതം അനുഭവിക്കുന്നതായി പല കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.മേഖല പനിച്ച് വിറക്കുമ്പോള്‍ പോലും താലൂക്ക് ആശുപത്രിയിലെ കട്ടപ്പുറത്തായ ആംബുലന്‍സ് പുറത്തിറക്കാന്‍ ആരം ശ്രമിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ഡി എം ഒ അടിയന്തിരമായി ആംബുലന്‍സ് തിരികെ എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.ഇതോടെ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ആംബുലന്‍സ് നാദാപുരത്തേക്ക് തിരികെ എത്തിച്ചത്.എന്നാല്‍ തകരാറിലായ കണ്‍വര്‍ട്ടര്‍ മാറ്റാതെയാണ് ആംബുലന്‍സ് തിരികെ എത്തിച്ചിട്ടുളളത്.
ഇത്രയും കാലം കണ്വര് മാറ്റണമെന്ന കാരണത്താലാണ് ആംബുലന്‍സ് തിരികെ എത്തിക്കാതിരുന്നത്.പൂര്‍ണമായി തകരാറിലാവുമ്പോള്‍ പരിഹരിക്കാം എന്ന നിലയിലാണ് ഇപ്പോള്‍ വാഹനം എത്തിച്ചത്.ഇന്ന് മുതല്‍ ആംബുലന്‍സ് രോഗികള്‍ക്ക് വേണ്ടി ഓടി തുടങ്ങുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.അതേ സമയം സ്വകാര്യ ആംബുന്സുകള്ക്കായി ചിലര്‍ ആശുപത്രിയില്‍ ഒത്താശ ചെയ്തതാണ് വാഹനം റോഡിലിറക്കാതെ വര്‍ക്ക് ഷോപ്പില്‍ കിടന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ചു